Monday, February 26, 2007

എന്തെഴുതണം എന്നു കുറേ സമയം ആലോചിച്ചു.
എന്തൊക്കെയോ എഴുതാനുള്ളതു പോലെ
പക്ഷേ ഒന്നും ശരിയാവുന്നില്ല
കുറച്ചു നാളായി എല്ലാം ഇങ്ങനെ തന്നെയാണ്......എന്തു ചെയ്താലും
അബദ്ധ്ങ്ങള്‍ ആവുന്നു...അതൊരു പുതിയ കാര്യമൊന്നും അല്ലല്ലോ എന്നായിരിക്കും അല്ലേ
ഓര്‍ക്കുന്നത്...
പക്ഷേ ശരിക്കും ഒരു പുതിയ കാര്യം തന്നെയാണ് ....
അബദ്ധങ്ങലുടെ ആവര്‍ത്തനം ആവുന്നു ജീവിതം.....
എനിക്കു ചുറ്റുമുള്ളവരെ വളരെ നന്നായി മനസ്സിലാക്കുന്നു ഞാന്‍ എന്നൊരു അഹങ്കാരം എപ്പോഴെക്കെയോ
ഉന്ടയിരുന്നു എനിക്ക്.....
അതു ഒരു വെറും അഹങ്കാരം മാത്രമായിരുന്നു എന്ന സത്യം....
പക്ഷേ ഇപ്പോഴെങ്കിലും അതു സംഭവിച്ചല്ലോ....അതു തന്നെ ഭാഗ്യം.....
ഇപ്പോള്‍ എന്റെ ഇമോഷണല്‍ ഇന്റല്ലിജന്‍സ് കൂട്ടനുള്ള ശ്രമത്തിലാണ്....
വല്ലതും നടക്കുമോ എന്നു കന്ടു തന്നെ അറിയണം.....
നമുക്കു നോക്കാം എവിടെ എത്തും എന്ന്.....: )

Monday, February 12, 2007

തുടക്കം

താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിന്‍ നിറമായി
എകയായ് കേഴുമ്പോള്‍
കേള്‍പ്പൂ ഞാന്‍ നിന്‍ സ്വനം
താവക നിന്‍ താരാട്ടുമായ്
ദൂരെയേതോ കാനനത്തില്‍

ഇന്നു രാവിലെ ഓഫീസിലേക്കു വന്നപ്പോള്‍ കേട്ടതാണു ഈ പാട്ട് എനിക്കു ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ട് ദിവസത്തിന്റെ തുടക്കം തന്നെ വളരെ നന്നായി......